രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ ഓഗസ്റ്റ് 15 ന് കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ദേശീയ പാതകയുയർത്തും.
സായുധ-സായുധേതര 29 പ്ലറ്റൂണുകൾ അണിനിരക്കുന്ന പരേഡിനെ മന്ത്രി സല്യൂട്ട് നൽകും. വയനാട് ജില്ലാ ഹെഡ്ക്വാർട്ടർ ക്യാമ്പ് പോലിസ്, ലോക്കൽ പോലിസ്, ലോക്കൽ വനിത പോലീസ്, പോലീസ് ബാൻഡ്, എക്സൈസ്, വനം വകുപ്പ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലീസ് (10), ജൂനിയർ റെഡ് ക്രോസ്, എൻസിസി (6), സ്കൗട്ട് & ഗൈഡ്സ് (6) എന്നിങ്ങനെ 29
പ്ലറ്റൂണുകൾ അണിനിരക്കും. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വിദ്യാർത്ഥി കൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടാകും.
പരേഡിന്റെ റിഹേഴ്സൽ 11, 12, 13 തീയ്യതികളിൽ നടക്കും. സ്വാതന്ത്ര്യദിന ഒരുക്കങ്ങൾ വിലയിരുത്താൻ വെള്ളിയാഴ്ച്ച കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ എഡിഎം കെ ദേവകി അധ്യക്ഷത വഹിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







