സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷയുടെ ചോദ്യപേപ്പർ സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത്കുമാർ ഇൻവിജിലേറ്റർമാർക്ക് വിതരണം ചെയ്തു. ഏഴാംതരം തുല്യതാ പരീക്ഷ ഓഗസ്റ്റ് 9, 10 തിയതികളിൽ കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ,
മാനന്തവാടി
ജിഎച്ച്എസ്എസ്, തോണിച്ചാൽ എമോസ് വില്ല സ്പെഷൽ സ്കൂൾ, മുള്ളൻകൊല്ലി സെന്റ് തോമസ് എയുപിഎസ് എന്നിവിടങ്ങളിൽ നടക്കും. സാക്ഷരത, നാലാംതരം തുല്യതാ മികവുത്സവങ്ങൾ (ഓഗസ്റ്റ് 10) നടക്കും.
വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. തുടർപഠനത്തിന് അംഗീകാരമുള്ള തുല്യതാ സർട്ടിഫിക്കറ്റാണ് വിജയികൾക്ക് നൽകുന്നത്.