മഹാബലിക്ക് ഹരിതസ്വാഗതം -ഓണാഘോഷം ഹരിതചട്ടം പാലിച്ച്

‘മഹാബലി വൃത്തിയുടെ ചക്രവര്‍ത്തി’ എന്ന ആശയത്തിലൂന്നി ഇക്കുറി ഓണാഘോഷം പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് നടത്താൻ തദ്ദേശസ്വയംഭരണ വകുപ്പ് തീരുമാനം.
പൂക്കളങ്ങള്‍ക്കും കൊടിതോരണങ്ങള്‍ക്കും മറ്റും പ്ലാസ്റ്റിക് ഉപയോഗിക്കരുത്. സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓണാഘോഷത്തിന് പ്ലാസ്റ്റിക് ഇല, പ്ലേറ്റ്, കപ്പുകള്‍ എന്നിവ ഒഴിവാക്കണം. വഴിയോര കച്ചവടക്കാരുള്‍പ്പെടെ ആരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. തദ്ദേശസ്ഥാപനങ്ങള്‍ ഇത് ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു.

ആഘോഷങ്ങള്‍ക്ക് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് ശുചിത്വമിഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യു വി ജോസ് ആവശ്യപ്പെട്ടു. ‘മഹാബലി വൃത്തിയുടെ ചക്രവര്‍ത്തി’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ സര്‍ക്കാര്‍ ഓണാഘോഷത്തിനൊരുങ്ങുന്നത്.

ഈ മാസം മൂന്നാം ശനിയാഴ്ച (ഓഗസ്റ്റ് 16) എല്ലാ പൊതുസ്ഥലങ്ങളും വൃത്തിയാക്കാന്‍ ജനകീയയജ്ഞം സംഘടിപ്പിക്കും. ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കും.

ഹരിതചട്ടങ്ങള്‍ പാലിച്ച് ഓണാഘോഷം നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫ്ലാറ്റ് സമുച്ചയങ്ങള്‍, കലാ -കായിക ക്ലബ്ബുകള്‍ എന്നിവയ്ക്ക് തദ്ദേശാടിസ്ഥാനത്തില്‍ സമ്മാനം നല്‍കും. മികച്ച ക്ലബ്ബുകള്‍ക്ക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നേതൃത്വം നല്‍കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സമിതിയുടെ ശുപാര്‍ശപ്രകാരം ഹരിത സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനും നഗരസഭയ്ക്കും സമ്മാനം നല്‍കും.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.