എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജിന് ഗ്രീൻ ഡെസ്റ്റിനേഷൻ അംഗീകാരം

ഗോത്ര ജീവിത ശൈലിയുടെയും
സംസ്‌കാരത്തിന്റെയും സുസ്ഥിര പരിരക്ഷയുടെയും പ്രതീകമായ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് ആഗോള അംഗീകാരമായ ഗ്രീൻ ഡെസ്റ്റിനേഷൻ സർട്ടിഫിക്കേഷൻ ലഭിച്ചു. സ്വതന്ത്രമായ പ്രവർത്തന രീതിയിലൂടെയും സഹകരണ സംവിധാനത്തിലൂടെയുമാണ് എൻ ഊര് നേട്ടം കൈവരിച്ചത്. സമുദായ പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം, സംസ്‌കാര സുരക്ഷ, തദ്ദേശവാസികളുടെ ആജീവിക സുരക്ഷിതത്വം തുടങ്ങിയ മാനദണ്ഡങ്ങളിൽ എടുക്കുന്ന ശക്തമായ ഇടപെടലുകളാണ് അംഗീകാരം നേടുന്നതിന് വഴിയൊരുക്കിയത്.

നെതർലാൻറിലെ ഗ്രീൻ ഡെസ്റ്റിനേഷൻ ഫൗണ്ടേഷനാണ് അംഗീകാരം നൽകുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരീക്ഷകരും സുസ്ഥിര ടൂറിസം വിദഗ്‌ധരും ചേർന്ന് നടത്തിയ സമഗ്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൻ ഊര് തിരഞ്ഞെടുക്കപ്പെട്ടത് .
അംഗീകാര സർട്ടിഫിക്കറ്റ് ഗ്രീൻ ഡെസ്റ്റിനേഷൻ ഇന്ത്യ പ്രതിനിധിയായ അപർണ്ണ സബ് കളക്‌ടറും എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ മിസാൽ സാഗർ ഭരതിന് കൈമാറി. പരിപാടിയിൽ എൻ ഊര്’ സെക്രട്ടറി മണി മീഞ്ചാൽ, ബോർഡ് അംഗങ്ങൾ, ജീവനക്കാർ, പ്രൊജക്‌ട് ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

*ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു*

(പടം)

മൂപ്പെനാട് ഗ്രാമ പഞ്ചായത്തിൽ ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. അമ്മമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടത്തിയ പരിപാടി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ ആരോഗ്യം, ബുദ്ധിവികസനം, രോഗപ്രതിരോധശേഷി എന്നിവയ്ക്ക് മുലയൂട്ടലിന്റെ പ്രധാന്യം സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ പരിപാടികൾ, ക്വിസ് മത്സരം എന്നിവ നടത്തി. പാടിവയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ
വൈസ് പ്രസിഡന്റ് ഷൈബാൻ സലാം
അധ്യക്ഷനായിരുന്നു പഞ്ചായത്ത് ഐസിഡിഎസ് അംഗങ്ങൾ, അങ്കണവാടി ടീച്ചർമാർ, അമ്മമാർ എന്നിവർ പങ്കെടുത്തു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.