മേപ്പാടി ഗവ. പോളിടെക്‌നിക് കോളജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 14 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
എസ്എസ്എൽസി, പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ/ കെജിസിഇ സർട്ടിഫിക്കറ്റുകൾ, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സംവരണം, മറ്റു സംവരണങ്ങൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം കോളജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്.
പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ/കെജിസിഇ വിഭാഗത്തിൽ ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കൊപ്പം ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവര്‍ക്കും പുതിതായി അപേക്ഷ നൽകി അഡ്മിഷനിൽ പങ്കെടുക്കാം. ഫോൺ: 9400525435, 7012319448.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്