മാനന്തവാടി:
സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സൗജന്യ അസ്ഥി സാന്ദ്രത ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ മനോജ് കവലക്കാടൻ, ഓപ്പറേഷൻ
മാനേജർ ലിജോ ചെറിയാൻ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

കുതിച്ചുയരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ നടപടി, ഇന്ന് മുതൽ സപ്ലൈക്കോയിൽ ഒരു ലിറ്റർ വെളിച്ചെണ്ണ 457 രൂപക്ക് ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാനുള്ള സർക്കാർ നടപടികൾ ഇന്ന് തുടങ്ങും. ഇന്ന് മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ്