കൽപ്പറ്റ:ദുരന്തബാധിതരുടെ പേരിൽ തോട്ടഭൂമി വാങ്ങി സാമ്പത്തിക തട്ടിപ്പ് നടത്തിയ മുസ്ലീം ലീഗ് ജനങ്ങളോട് മറുപടി പറയണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോൺഗ്രസും യൂത്ത് കോൺഗ്രസും ഉരുൾബാധിതരുടെ പേരിൽ സമാഹരിച്ച കോടികൾ മുക്കി. എത്ര പിരിച്ചെന്നോ, എന്ത് ചെയ്‌തെന്നോ പുറത്തുപറഞ്ഞിട്ടില്ല. ഇതും കൊടും വഞ്ചനയാണ്.ഈ നിലപാടുകൾ തിരുത്താൻ ലീഗും കോൺഗ്രസും യൂത്ത് കോൺഗ്രസും തയ്യാറാകണമെന്നും റഫീഖ് പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി വി ബേബി, എം.മധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







