തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി സി.പി.എം ഭരിക്കുന്ന തൊണ്ടർനാട് പഞ്ചായത്തിൽ ഭരണകർത്താക്കളും ഉദ്യോഗസ്ഥരും ചേർന്ന് രണ്ടര കോടി രൂപയുടെ വൻ അഴിമതിയാണ് നടത്തിയതെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. അഴിമതിക്കാരായ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വയ്ക്കുന്നത് വരെ ബി.ജെ പി സമരം തുടരുമെന്ന് സമര പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു. ബി.ജെ.പി തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ശിവദാസൻ മാസ്റ്റർ, സജി ശങ്കർ , പനമരം മണ്ഢലം പ്രസിഡന്റ് ജിതിൻ ഭാനു, പഞ്ചായത്ത് ജനറൽ സെകട്ടറി ഭാസ്കരൻ എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







