പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കുറ്റിയാംവയൽ മംഗളം കുന്നുഉന്നതിയിലെ ശരത് ഗോപി (25)യാണ് മരിച്ചത്. ബാണാസുര ഡാം റിസോർവോയർ ഏരിയയിലായിരുന്നു അപകടം. കൽപ്പറ്റ അഗ്നി രക്ഷാ സേനയുടെ സ്ക്യൂബ ടീം സ്ഥലത്ത് എത്തി നടത്തിയ തിര ച്ചിലിൽ 45 അടിയോളം താഴ്‌ചയിൽ നിന്നുമാണ് മൃതദേഹം കണ്ടത്തിയത്. കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. ശക്തമായ മഴയും തണുപ്പും ഉണ്ടായിരുന്നെകിലും അതിനെ അവഗണിച്ചു നടത്തിയ തിരച്ചിലിൽ ആണ് അഗ്നി രക്ഷാ സേന മൃതദേഹം കണ്ടെടുത്തത്. കൽപ്പറ്റ സ്‌റ്റേഷൻ ഓഫീസർ അർജുൻ കെ കൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ് ഓഫീസർ ചന്ദ്രൻ എൻ ആർ എന്നിവരുടെ നേതൃത്വത്തിൽ ആണ് അഗ്നി രക്ഷ സേനയുടെ സ്കൂബ ടീം തിരച്ചിൽ നടത്തിയത്.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.