ഫാദർ ഡേവിസ് ഹംഗർ ഹണ്ട് ചെറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റും ഇന്ത്യൻ വൈ.എം.സി.എ.യും ജയിൽ വകുപ്പ് ,സാമൂഹിക നീതി വകുപ്പും ചേർന്ന് കേരളത്തിലെ വൃദ്ധസദനങ്ങളിൽ 20000 പേർക്ക് ഹംഗർ ഹണ്ട് പദ്ധതി പ്രകാരം കേരളത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്തു.വയനാട് ജില്ലാ തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവ്വഹിച്ചു . തുടർന്ന് വരുന്ന മാസങ്ങളിൽ വൃദ്ധസദനങ്ങളിൽ ഇതുപോലെ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു .യോഗത്തിൽ ജയിൽ സൂപ്രണ്ട് അശോകൻ, സാമൂഹിക നീതി വകുപ്പ് ഓഫീസർ പ്രിജിത്ത്, സിസ്റ്റർ ഷാലറ്റ്, വൈ.എം.സി.എ. ദേശീയ നിർവ്വാഹ സമതി അംഗവും പദ്ധതിയുടെ കോഡിനേറ്ററുമായ വിനു തോമസ് മീനങ്ങാടി, വയനാട് സബ് റീജിയൻ ചെയർമാൻ ബിജു തിണ്ടിയത്ത് ,കൺവീനർ ടി.കെ. പൗലോസ് പങ്കെടുത്തു.

ഗുബിണി മൂങ്ങയും പക്ഷി പാവകളുമായി മനു ജോസെത്തി; ഹെക്ക്ബണക്കിലേ പക്ഷി മേള ഇനി പക്ഷികളുടെ പറുദീസയാകും
കൽപ്പറ്റ: വയനാട് പക്ഷിമേളയ്ക്കായി തിയേറ്റർ സാമൂഹ്യ മാറ്റത്തിനുപയോ ഗിക്കാവുന്ന സർഗ്ഗാത്മകമായ കണ്ണിയാക്കി മാറ്റി പ്രവർത്തിക്കുന്ന ആല (സെന്റർ ഫോർ കൾച്ചർ ആൻ്റ് ആൾട്ടർ നേറ്റീവ് എഡ്യൂക്കേഷൻ) സ്ഥാപക ഡയറക്ടറും സഹ പ്രവർത്തകരും പക്ഷി പാവകളുമായി







