ദേശിയപാത 766 ൽ ബത്തേരി കൊളഗപ്പാറയിൽ വാഹനാപകടം അഞ്ച് പേർക്ക് പരുക്കേറ്റു.
കാർ, ബൈക്ക് യാത്രക്കാർക്കാണ് പരുക്ക്. കാർ യാത്രികരും കോഴിക്കോട് സ്വദേശികളുമായ ഷാഹുൽ ( 34), റാഷിദ് (25) സാബിറ ( 39) എന്നിവർക്കും ബൈക്ക് യാത്രികരും മാനന്തവാടി സ്വദേശികളായ ഫിറോസ് (37), സജറിൻ സുഹാന (17) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇതിൽ ഷാഹുൽ , റാഷിദ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, ഫിറോസ് , സജറിൻ സുഹാന എന്നിവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും റഫർ ചെയ്തു. കൊളഗപ്പാറ കവലയ്ക്ക് സമീപം എട്ടു മണിയോടെയാണ് അപകടം. ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ബൈക്കും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ച ശേഷം ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി പൊട്ടിച്ചെന്ന് ചാലക്കുടി പോലീസിൽ പരാതി നൽകി ഭാര്യ: മാരിയോ ജോസഫ്, ജിജി മാരിയോ കുടുംബ പ്രശ്നം ചൂടുള്ള വാർത്തയാകുന്നത് ഇങ്ങനെ…
കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്ബതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ






