കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന പേര്യ ചുരം ബോയ്‌സ് ടൗണ്‍ ചുരം എന്നീ റോഡുകള്‍ പൊതുഗതാഗതത്തിന് തുറന്ന് നല്‍കിയതായി വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.