വെണ്ണിയോട് കോട്ടത്തറ റോഡ് അപകടാവസ്ഥയിൽ.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വലിയ പുഴയിൽ വെള്ളം നിറഞ്ഞപ്പോൾ റോഡിന്റെ സൈഡും ഇലക്ട്രിക് പോസ്റ്റും വലിയ പുഴയിലേക്ക് ഇടിഞ്ഞു വീഴുകയുണ്ടായി. ദൈനംദിനം നിരവധി വാഹനങ്ങളും ബസ്സുകളും രാത്രിയിൽ അടക്കം ഈ റോഡിലൂടെ സർവീസ് നടത്തുന്നുണ്ട്.എത്രയും പെട്ടെന്ന് സംരക്ഷണഭിത്തി കെട്ടിയില്ലെങ്കിൽ വൻ അപകടം സംഭവിക്കും എന്നാണ് നാട്ടുകാർ പറയുന്നത്.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.