തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല -വികസന മേഖലയ്ക്ക് പ്രതീക്ഷ നൽകും: മന്ത്രി മുഹമ്മദ്‌ റിയാസ്

ആനക്കാംപൊയിൽ:
ആനക്കാംപൊയിൽ -കണ്ണാടി – മേപ്പാടി തുരങ്കപാത കേരളത്തിലെ പശ്ചാത്തല വികസന മേഖലയ്ക്ക്  പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ  സെന്റ്‌ മേരീസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന തുരങ്കപാത നിർമ്മാണോദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരങ്കപാത നിർമ്മാണം പൂർത്തിയാകുന്നതോടെ താമരശ്ശേരി – വയനാട് ചുരത്തിലെ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു. ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത
കോഴിക്കോടിന്റെയോ വയനാടിന്റെയോ മാത്രം പദ്ധതിയല്ല. സംസ്ഥാനത്തിന്റെ  വികസന പദ്ധതിയായി ലോകത്തിന് മാതൃകയാവും.
കേരളത്തിലെ മലയോര മേഖല മുൻകാലങ്ങളിൽ പശ്ചാത്തല സൗകര്യത്തിൽ അപര്യാപ്തതയാൽ പ്രയാസപ്പെട്ടിരുന്നു.
ഇതിന് പരിഹാരമായി സംസ്ഥാന സർക്കാർ മലയോര ഹൈവേ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുകയാണ്. കാർഷിക-വ്യാപാര മേഖലക്ക് ടണൽ റോഡ് കൂടുതൽ പ്രയോജനപ്പെടും. മലബാറിലെ ജനങ്ങൾക്ക് കർണ്ണാടകയിലേക്കുള്ള യാത്ര സുഗമമാകും. തുരങ്ക പാത പൂർത്തിയാകുന്നതോടെ വിനോദസഞ്ചാര മേഖലയിൽ ആകർഷണമായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാട് ജില്ലയിൽ കോവിഡ് കാലത്തേക്കാളും 16.21 ശതമാനം അധികം ആഭ്യന്തര സഞ്ചാരികൾ എത്തിയിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ കാര്യത്തിൽ ജില്ലയിൽ 24.46 ശതമാനം വർദ്ധനവുണ്ടായി.
ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ടണൽ റോഡ്
സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലേക്കുള്ള എല്ലാ യാത്രാ മാർഗങ്ങളും സർക്കാർ സാധ്യമാക്കും.
ചുരത്തിലെ 6,7,8 വളവുകൾ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കി കഴിഞ്ഞു. ജില്ലയിലേക്കുള്ള ബദൽപാതയായ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിൻ്റെ നിർമ്മാണത്തിനായി വനത്തിനകത്ത് 6.5 കിലോ മീറ്ററും വനേതര ഭാഗത്ത് 10 കിലോ മീറ്ററും പൂഴിത്തോട് വനേതര ഭാഗത്തെ 5 കിലോ മീറ്ററിലും സർവ്വെ പൂർത്തിയാക്കി. വനമേഖലയോട് ചേർന്ന പ്രദേശത്തെ സർവ്വെ കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് പൂർത്തിയാക്കും. ഇൻവെസ്റ്റിഗേഷൻ പ്രവർത്തിക്കായി ഒന്നര കോടി രൂപ പൊതുമരാമത്ത് ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ

സ്ട്രോക്ക് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴൽ കട്ടപിടിക്കുന്നത് മൂലമോ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പക്ഷാഘാതം തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതിരിക്കുകയും

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും, ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്

ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ ഡെലിവറികൾ പ്രത്യേകിച്ചും

മെഡി സെപ്പ്, ലോൺ റിക്കവറി; സർക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം: എ.എം ജാഫർഖാൻ

കൽപ്പറ്റ: സംസ്ഥാന ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വേണ്ടത്ര കൂടി ആലോചന ഉണ്ടായിട്ടില്ലെന്നും പ്രീമിയം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാൻ. വയനാട് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ഹോമിയോ ഡിസ്പെന്‍സറി ഭാഗങ്ങളില്‍ (ഡിസംബര്‍ 31) നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.