ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസിന് കനത്ത തിരിച്ചടി; 15200 ആശുപത്രികളിൽ ഇനി ക്യാഷ് ലെസ്സ് ചികിത്സാ സൗകര്യമില്ല: പോളിസി ഉടമകൾ എന്ത് ചെയ്യണം…

സെപ്റ്റംബര്‍ 1 ഇന്ന്മുതല്‍ രാജ്യത്തെ ആയിരക്കണക്കിന് ആശുപത്രികളില്‍ ബജാജ് അലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ക്യാഷ്ലെസ് ചികിത്സ ലഭിക്കില്ല.പ്രമുഖ ആശുപത്രി ശൃംഖലകളായ മാക്‌സ് ഹെല്‍ത്ത്‌കെയര്‍, മെദാന്ത തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തെ 15,200-ല്‍ അധികം ആശുപത്രികളാണ് ഈ തീരുമാനം എടുത്തത്. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ ആണ് ഈ വിവരം അറിയിച്ചത്.

ഈ നീക്കം ഉപഭോക്താക്കളെ വലിയ പ്രതിസന്ധിയിലാക്കും. ഒരു രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍, ഇന്‍ഷുറന്‍സ് കാര്‍ഡ് കാണിച്ചാല്‍ ചികിത്സ ലഭിക്കുന്ന സംവിധാനമാണ് ക്യാഷ്ലെസ് സൗകര്യം. ഈ സൗകര്യം ഇല്ലാതാകുന്നതോടെ, ബജാജ് അലയന്‍സ് പോളിസി ഉള്ളവര്‍ ചികിത്സാ ചെലവ് മുഴുവന്‍ സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടിവരും. പിന്നീട് ഇന്‍ഷുറന്‍സ് കമ്ബനിയില്‍ നിന്ന് പണം തിരികെ വാങ്ങണം. അടിയന്തര സാഹചര്യങ്ങളില്‍ വലിയ തുക കണ്ടെത്തുന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.

എന്താണ് പ്രതിസന്ധിക്ക് കാരണം?

ഇന്‍ഷുറന്‍സ് കമ്ബനിയും ആശുപത്രികളും തമ്മിലുള്ള തര്‍ക്കമാണ് ഈ സാഹചര്യത്തിന് പിന്നില്‍.

ചികിത്സാ നിരക്കിലെ തര്‍ക്കം: മരുന്നുകള്‍, ഉപകരണങ്ങള്‍, ജീവനക്കാരുടെ ശമ്ബളം തുടങ്ങിയവയുടെ ചെലവ് വര്‍ധിച്ചതിനാല്‍ ആരോഗ്യമേഖലയില്‍ 7-8% വരെ പണപ്പെരുപ്പം ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രികള്‍ പറയുന്നു. എന്നാല്‍ ബജാജ് അലയന്‍സ് പഴയ നിരക്കുകളാണ് ഇപ്പോഴും നല്‍കുന്നത്.
അകാരണമായി തുക വെട്ടിക്കുറയ്ക്കല്‍: ധാരണയിലെത്തിയ നിരക്കില്‍ പോലും ഇന്‍ഷുറന്‍സ് കമ്ബനി പിന്നീട് തുക വെട്ടിക്കുറയ്ക്കുന്നു. ഇതിന് കൃത്യമായ കാരണം നല്‍കാറില്ലെന്നും ആശുപത്രികള്‍ പറയുന്നു.
പേയ്മെന്റുകളിലെ കാലതാമസം: ചികിത്സയ്ക്കുള്ള അനുമതി നല്‍കാനും , രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമ്ബോള്‍ പണം കൈമാറാനും ഇന്‍ഷുറന്‍സ് കമ്ബനി വളരെയധികം സമയം എടുക്കുന്നു. ഇത് ആശുപത്രികളുടെ സാമ്ബത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിക്കുന്നു.
നിലവിലെ നിരക്കില്‍ മുന്നോട്ട് പോകുന്നത് രോഗികളുടെ ചികിത്സയെ ബാധിക്കുമെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എപിഎച്ച്‌ഐ ഡയറക്ടര്‍ ജനറല്‍ ഡോ. ഗിരിധര്‍ ഗ്യാനി പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്ബനി നിരക്കുകള്‍ പുതുക്കുകയും ഇടപാടുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യാതെ ക്യാഷ്ലെസ് ചികിത്സ നല്‍കുന്നത് അസാധ്യമാണെന്നാണ് ആശുപത്രികളുടെ നിലപാട്.

ഇതേസമയം, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും, ആശുപത്രികളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് അധികൃതര്‍ അറിയിച്ചു.

ബജാജ് അലയന്‍സ് പോളിസി ഉള്ളവര്‍ ശ്രദ്ധിക്കാന്‍

ആശുപത്രിയില്‍ വിളിച്ച്‌ ഉറപ്പുവരുത്തുക: ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് അവിടെ ക്യാഷ്ലെസ് സൗകര്യം ലഭ്യമാണോ എന്ന് വിളിച്ച്‌ ചോദിച്ച്‌ ഉറപ്പുവരുത്തുക.
പണം കരുതുക: അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സാ ചെലവ് മുന്‍കൂട്ടി അടയ്ക്കാന്‍ ആവശ്യമായ പണമോ ക്രെഡിറ്റ് കാര്‍ഡ് പോലുള്ള സംവിധാനങ്ങളോ കരുതുക.
രേഖകള്‍ സൂക്ഷിക്കുക: ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, പ്രത്യേകിച്ച്‌ ഡിസ്ചാര്‍ജ് സമ്മറി, ബില്ലുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ കൃത്യമായി സൂക്ഷിക്കുക.
ക്ലെയിം സമര്‍പ്പിക്കുക: എല്ലാ രേഖകളും ചേര്‍ത്ത് വേഗത്തില്‍ത്തന്നെ റീഇംബേഴ്‌സ്‌മെന്റിനായി അപേക്ഷിക്കുക.
അപ്ഡേറ്റുകള്‍ ശ്രദ്ധിക്കുക: ഇന്‍ഷുറന്‍സ് കമ്ബനിയും ആശുപത്രി സംഘടനയും തമ്മിലുള്ള ചര്‍ച്ചകള്‍ ശ്രദ്ധിക്കുക. പ്രശ്‌നം പരിഹരിച്ചാല്‍ ക്യാഷ്ലെസ് സൗകര്യം പുനഃസ്ഥാപിക്കാന്‍ സാധ്യതയുണ്ട്.

ഫോൺ നഷ്ടപ്പെട്ടു പോയാൽ ഗൂഗിൾ പേ ഫോൺ പേ പോലുള്ള ആപ്പുകൾ സുരക്ഷിതമാക്കേണ്ടത് എങ്ങനെ?

നമ്മളെല്ലാവരും ദൈനം ദിനമായി പണമിടപാടുകള്‍ ചെയ്യുന്നവരാണ്. ഇന്നത്തെ കാലത്ത് ഫോണ്‍ ഉപയോഗിച്ച്‌തന്നെയാണ് നമ്മള്‍ എല്ലാ പണമിടമിടപാടുകളും നടത്തുന്നത്.ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ UPI ആപ്പുകളില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് നമ്മള്‍ നമ്മുടെ കാര്യങ്ങളെല്ലാം നടത്തിയെടുക്കുന്നത്.

വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു; ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 51.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,580 രൂപയായിരിക്കും വില. കൊച്ചിയിൽ 1637

കലാശപ്പോരില്‍ വീണ് മെസിപ്പട; ലീഗ്‌സ് കപ്പില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സ് ചാംപ്യന്മാര്‍

2025 ലീഗ്‌സ് കപ്പിലെ ചാംപ്യന്മാരായി സിയാറ്റില്‍ സൗണ്ടേഴ്‌സ്. ഫൈനലില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തിയാണ് സിയാറ്റില്‍ സൗണ്ടേഴ്‌സ് കിരീടം സ്വന്തമാക്കിയത്. കലാശപ്പോരില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മെസിയും സംഘവും അടിയറവ്

ശ്രേയസിന്റെ ” ത്രില്ലോണം” നടത്തി

മലങ്കര യൂണിറ്റിന്റെ ഓണാഘോഷം “ത്രില്ലോണം” നെന്മേനി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ മോൺസി ഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ അധ്യക്ഷത വഹിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു അനന്തൻ മുഖ്യസന്ദേശവും,ബത്തേരി

മത്സ്യവിളവെടുപ്പ് നടത്തി

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നല്ലോണം മീനോണം പദ്ധതിയുടെ ഭാഗമായുള്ള മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. ജോസഫ് ജോൺ ചക്കാലക്കലിന്റെ പടുതാകുളത്തിൽ പഞ്ചായത്ത് വികസനകാര്യ ചെയർമാൻ പി.എ ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.മൂന്നാംവാർഡ് മെമ്പർ രജിത

മീലാദ് @1500 നബിദിനാഘോഷങ്ങൾക്ക് തുടക്കമായി

കമ്പളക്കാട് “മുഹമ്മദുൻ ബശറുൻ ലാ കൽബശരി “എന്ന ടൈറ്റിലിൽ കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിൽ ഇസ്സത്തുൽ ഇസ് ലാം സംഘം സൗത്ത് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. പ്രസിഡണ്ട് കെ.കെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.