മലങ്കര യൂണിറ്റിന്റെ ഓണാഘോഷം “ത്രില്ലോണം” നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ മോൺസി ഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ അധ്യക്ഷത വഹിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ മുഖ്യസന്ദേശവും,ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഓണസന്ദേശവും നൽകി.യൂണിറ്റ് പ്രസിഡന്റ് കെ. എം. പത്രോസ്,സിഡിഒ സാബു പി. വി., ഷീജ മനു, സുപ്രഭ വിജയൻ എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ, നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.ഓണസദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

ഫോൺ നഷ്ടപ്പെട്ടു പോയാൽ ഗൂഗിൾ പേ ഫോൺ പേ പോലുള്ള ആപ്പുകൾ സുരക്ഷിതമാക്കേണ്ടത് എങ്ങനെ?
നമ്മളെല്ലാവരും ദൈനം ദിനമായി പണമിടപാടുകള്‍ ചെയ്യുന്നവരാണ്. ഇന്നത്തെ കാലത്ത് ഫോണ്‍ ഉപയോഗിച്ച്‌തന്നെയാണ് നമ്മള്‍ എല്ലാ പണമിടമിടപാടുകളും നടത്തുന്നത്.ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ UPI ആപ്പുകളില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് നമ്മള്‍ നമ്മുടെ കാര്യങ്ങളെല്ലാം നടത്തിയെടുക്കുന്നത്.