വയനാട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരാര്‍ അടിസ്ഥാനത്തിൽ ബയോ മെഡിക്കൽ എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബയോമെഡിക്കൽ എഞ്ചിനിയറിങിൽ ബിടെക് അല്ലെങ്കിൽ ബിഇ ആണ് യോഗ്യത. സര്‍ക്കാര്‍ സ്ഥാപനത്തിലെ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ഫോൺ നമ്പര്‍ ഉൾപ്പെടുത്തിയ ഫോട്ടോപതിച്ച ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ എന്നിവ ഉൾപ്പെടെയുള്ള രേഖകളുമായി സെപ്റ്റംബര്‍ 29 രാവിലെ 10 മണിക്ക് ഓഫീസിൽ അഭിമുഖത്തിന് എത്തണം ഫോൺ – 04935 240264

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.
കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്