മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരായ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികൾക്കായി മാനന്തവാടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് ഒക്ടോബര്‍ 6 രാവിലെ 10.30ന് രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരായ ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്തശേഷം പുതുക്കാത്തവര്‍ക്കും രജിസ്ട്രേഷൻ ക്യാൻസലായവര്‍ക്കും ഈ അവസരം ഉപയോഗിക്കാം. രജിസ്ട്രേഷൻ സമയത്ത് ഒറിജിനൽ സര്‍ട്ടിഫിക്കറ്റുകളും ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്/യുഡിഐഡി കാര്‍ഡ് എന്നിവയും ഹാജരാക്കണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോൺ – 04935 246222

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







