ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്‌പീക്കർ എന്നിവരെ തെരഞ്ഞടുക്കുന്നതിന് ഉപജില്ലാതലതലത്തിൽ മലയാളം പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ഒക്ടോബർ നാലിനാണ് മത്സരം. ഒരു വിദ്യാലയത്തിൽ നിന്നും ഒരു വിഭാഗത്തിൽ പരമാവധി രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാംതാത്പര്യമുള്ള വിദ്യാർത്ഥികൾ ഒക്ടോബർ രണ്ട് വൈകിട്ട് അഞ്ചിനകം 9048010778, 9496344025 എന്നീ നമ്പറുകളിലൊന്നിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. സ്കൂൾ അധികൃതരിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം. ബത്തേരി ഉപജില്ലയിൽ കോട്ടക്കുന്ന് ഭിന്നശേഷി പാർക്കിലും മാനന്തവാടി ഉപജില്ലയിൽ മാനന്തവാടി സ്കൗട്ട് ഭവനിലും വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എസ്ഡിഎംഎൽപി സ്കൂളിലുമാണ് നടക്കുക.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






