ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധയിൽ ഉൾപ്പെടുത്തിയ ഏഴ് പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതിന് സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജൻസികളിൽ നിന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ താത്പര്യപത്രം ക്ഷണിച്ചു. പ്രൊജക്ട് നമ്പര്‍ എസ്.ഒ 530/26, 531/26, 532/26, 534/26, 537/26, 538/26, 184/26 എന്നിവയ്ക്കുള്ള താത്പര്യപത്രം ഒക്ടോബര്‍ 3 ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. വിശദവിവരങ്ങൾ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ – 04936 202593

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.
കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്