സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ആർട്ടിസാൻസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലെ പരമ്പരാഗത സ്വർണത്തൊഴിലാളികൾക്ക് അഞ്ച് ദിവസത്തെ സൗജന്യ ഗോൾഡ് അപ്രൈസർ പരിശീലനം നൽകുന്നു. കാഡ്കോയുടെ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. പത്താം ക്ലാസ്സ് വിജയമാണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞ പ്രായപരിധി 18 വയസ്. ഒക്ടോബർ മൂന്നിന് രാവിലെ 10.30ന് കോഴിക്കോട് ചെറൂട്ടി റോഡിലുള്ള കാഡ്കോ ഉത്തര മേഖലാ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ- 8075767830

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







