കൽപ്പറ്റ എസ് കെ.എം.ജെ ഹൈസ്കൂൾ 2010- 2011 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർഥികൾ ‘ഓർമച്ചെപ്പ് ‘ പൂർവ്വ വിദ്യാർഥി സംഗമം നടത്തി. ബാച്ചിലെ 30 വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു. പത്താം ക്ലാസ് പഠനം കഴിഞ്ഞ് 15 വർഷത്തിനുശേഷമാണ് ഒത്തുകൂടിയത്.
ജസീല യൂനുസ്, ഷമീർ, കെ. എസ് മനോജ് എന്നിവർ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്