ഗാന്ധിജി കൾച്ചറൽ സെൻറർ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ ചിന്തകളും ആശയങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും മികച്ച ജീവകാരുണ്യ പ്രവർത്തകനായ എൻ എക്സ് തോമസിനെ ആദരിക്കലും നടത്തി.
മാനന്തവാടി ഓഫീസേഴ്സ് ഹാളിൽ നടന്ന ചടങ്ങ് പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. റിട്ടയേഡ് എസ് പി പ്രിൻസ് അബ്രഹാം വിഷയാവതരണവും മുഖ്യപ്രഭാഷണവും നടത്തി. വർഗീയതയുടെയും വെറുപ്പിന്റെയും ഇതര മത വിദ്വേഷത്തിന്റെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും ചപ്പു ചവറുകളെ രാഷ്ട്രീയത്തിൽ നിന്നും പൊതു സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും തുടച്ചു നീക്കുവാൻ പ്രതിജ്ഞ എടുക്കുന്ന രാജ്യ സേവന ദിനമാണ് ഗാന്ധിജയന്തി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവരെയും ഒരുമയോടെ ചേർത്തു നിർത്തുന്ന ഗാന്ധിയൻ സ്റ്റൈലിൽ നിന്നും നാം വ്യതിചലിക്കുന്നതാണ് നമ്മുടെ പരാജയത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനന്തവാടി സ്നേഹ ശുശ്രൂഷ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് എൻ എക്സ് തോമസിനെ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹ്മദ് കുട്ടി ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ലഹരി വിരുദ്ധ സന്ദേശം നൽകി. ചടങ്ങിൽ ഗാന്ധിജി കൾച്ചറൽ സെൻറർ ചെയർമാൻ കെ എ ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഗസ്റ്റിൻ വി എ, സുലോചന രാമകൃഷ്ണൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത് മെമ്പർ ജോയ്‌സി ഷാജി, വിൽസൺ നെടുംകൊമ്പിൽ, ജോർജ് കൂവക്കൽ, അനീഷ് കണ്ണൻ, അബ്രഹാം സി റ്റി, സജി ജോസഫ് , ജോസഫ് ഇ ജി , ജോൺ ചക്കാലക്കുടിയിൽ ,ഡോക്ടർ തരകൻ, ടി എം മേരി ടീച്ചർ,അബ്രഹാം വി സി , ജോസഫ് പി എ തുടങ്ങിയവർ പ്രസംഗിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്