കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ അംഗമാണ് ടി.എം. ജോർജ്ജ്. പശു വളർത്തൽ, പന്നി കൃഷി, മീൻ കൃഷി, സമ്മിശ്ര കൃഷി രീതികൾ എന്നിവ പരിഗണിച്ചാണ് അവാർഡിന് അർഹനായത്. 25,000 രൂപയും മൊമെന്റോയും, സർട്ടിഫിക്കറ്റും ഒക്ടോബർ 15 ന് തിരുവനന്തപുരം മാസ്ക്കോട്ട് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്യും. പുരസ്‌കാരം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് റീജിയണൽ മാനേജർ ടി.ജെ.ജോൺസൺ കൈമാറി. അവാർഡ് ജേതാവ് ടി.എം.ജോർജ്ജിനെ വൈത്തിരി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ അഭിനന്ദിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്