വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ആരംഭിക്കും. ന്യൂഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം തുടങ്ങുക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്‌സിനും 140 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ഈ മത്സരവും പിടിച്ചെടുത്താൽ ജയിച്ചാല്‍ സമ്പൂര്‍ണ ജയത്തോടെ പരമ്പര സ്വന്തമാക്കാം.
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ ടീം ഇന്ത്യ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ ടെസ്റ്റില്‍ അനായാസ വിജയം സ്വന്തമാക്കിയതോടെ ബെഞ്ചിലുള്ള ചില താരങ്ങൾക്ക് അവസരം നൽകാനുള്ള സാധ്യതയുണ്ട്.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







