മേപ്പാടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്‌ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും , പെർമിറ്റ് ഫീസും ലൈസൻസികളിലൂടെ അടപ്പിക്കുന്ന നിർബന്ധ സാഹചര്യമാണ് നിലവിലുള്ളത്. കെട്ടിട നിർമാണ ഫീസ് കുറച്ചു എന്ന് സർക്കാർ പറയുമ്പോഴും ആയിരം സ്ക്വയർ ഫിറ്റിൻ്റെ മുകളിലേക്ക് ഭീമമായ ഫീസ് തന്നെയാണ് കെ സ്മാർട്ടിൽ വന്ന് കൊണ്ടിരിക്കുന്നത്. കെട്ടിട നമ്പർ ലഭിക്കുന്നതിന് സെസ്സ്അടച്ച രെസീത് അറ്റാച്ച് ചെയ്യൽ നിർബന്ധമാണ് ആയിരം സ്ക്വയർ ഫിറ്റ് വീടിന് പതിനായിരം രൂപ അടച്ചാൽ മാത്രമേ കംപ്ലീഷൻ പ്ലാർ സമർമിപ്പിക്കാൻ സാധിക്കുകയൊള്ളൂ. ഇത്തരം വിഷയങ്ങളെ ചൊല്ലി കെട്ടിട ഉടമകളും ലൈസൻസികളും തമ്മിൽ വാക്ക് തർക്കങ്ങൾ പതിവായി കൊണ്ടിരിക്കുന്നു. അതിനാൽ ഇത്തരത്തിലുള്ള നികുതികൾ ലഘൂകരിച്ച് പൊതുജനത്തിന് ആശ്വാസം നൽകണമെന്നും. ഈ ജനദ്രോഹ നടപടിക്കെതിരെ രാഷ്ട്രീയ പാർട്ടികളും പൊതു സമൂഹവും രംഗത്ത് വരണമെന്നും സമ്മേളന പ്രമേയം ആവശ്യപെട്ടു.
നെല്ലുമുണ്ട അയൺ ബ്രിഡ്ജ് റിസോർട്ടിൽ വെച്ച് നടന്ന യൂണിറ്റ് സമ്മേളനം
മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു
യൂണിറ്റ് പ്രസിഡണ്ട് ജാഫർ എം അധ്യക്ഷത വഹിച്ചു
ഏരിയ പ്രസിഡണ്ട് സിബിൻസൺ മുഖ്യപ്രഭാഷണം നടത്തി
ഏരിയ സെക്രട്ടറി സലിം
ഏരിയ ട്രഷറർ പത്മിനി
ഏരിയ ഇൻ ചാർജ് പ്രിയേഷ് .ഏരിയ ജോയിൻ സെക്രട്ടറി സുഭാഷ് സംസ്ഥാന സ്റ്റാറ്റ്യൂട്ടറി അംഗം ബെഞ്ചമിൻ .
യൂണിറ്റ് വൈസ് പ്രസിഡണ്ട് ഷിയാസ് എന്നിവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി
ഷാബിക്ക് സ്വാഗതവും
ട്രഷറർ അനിഷ്മ നന്ദിയും പറഞ്ഞു