നവോദയ വിദ്യാലയങ്ങളിലേക്ക് 2026-27 അധ്യയന വര്‍ഷത്തില്‍ പ്രവേശനത്തിനുള്ള മത്സര പരീക്ഷ ഡിസംബര്‍ 13 രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടക്കും. ബീനാച്ചി ജി.എച്ച്.എസ്, മാനന്തവാടി എല്‍.എഫ്.യു.പി സ്‌കൂള്‍, കല്‍പ്പറ്റ ജി.എച്ച്.എസ് സ്‌കൂളുകളാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍. വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ്, ഗവ അംഗീകൃത തിരിച്ചറിയല്‍ രേഖ (ആധാര്‍ കാര്‍ഡ്) എന്നിവയുമായി രാവിലെ 10.30 നകം പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണം. ഹാള്‍ ടിക്കറ്റുകള്‍ www.navodaya.gov.in ലും ഡിസംബര്‍ 12 വൈകിട്ട് നാല് വരെ സ്‌കൂള്‍ ഓഫീസിലും ഡിസംബര്‍ 13 ന് രാവിലെ ഒന്‍പത് മുതല്‍ പരീക്ഷാ കേന്ദ്രത്തിലും ലഭിക്കും. ഫോണ്‍: 7907043968, 9447620492, 04936 298850.

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്‍
സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ്







