പാലക്കാട്:
തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട് എംഎൽഎ ഓഫീസിലാണ് ആഹ്ലാദ പ്രകടനം നടക്കുന്നത്. പാലക്കാട് നഗരസഭയിലെ മൂന്ന് വാർഡുകളിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളാണ് രാഹുലിനൊപ്പം എംഎൽഎ ഓഫീസിലുള്ളത്. കുന്നത്തൂർമേട് വാർഡിൽ ജയിച്ച പ്രശോഭ് വത്സൻ, കേനാത്ത്പറമ്പിൽ നിന്ന് ജയിച്ച മോഹൻ ബാബു, 41ാം വാർഡിൽ ജയിച്ച പിഎസ് വിപിൻ എന്നിവരാണ് രാഹുലിനൊപ്പമുള്ളത്. മൂവരെയും കെട്ടിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകളടക്കമുള്ളവ നീക്കം ചെയ്യൽ; എല്ലാവർക്കും ബാധകമെന്ന് കോടതി
കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത ബോർഡുകൾ ബാനറുകൾ പോസ്റ്ററുകൾ തുടങ്ങിയവ നീക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം എല്ലാവർക്കും ബാധകമെന്ന് ഹൈക്കോടതി. അനധികൃത ബോർഡുകൾ, കൊടി തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിലെ കോടതി നിർദേശം സ്വകാര്യ, പൊതു,







