ന്യൂഡൽഹി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച ബി.ജെ.പി നേതൃത്വത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലെ പോസ്റ്റിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം ബി.ജെ.പി രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവാണെന്ന് മോദി പറഞ്ഞു. ജനങ്ങളുടെ വികസനാഭിലാഷങ്ങളെ ബി.ജെ.പിക്ക് മാത്രമേ യാഥാർഥ്യമാക്കാനാവു. നഗരത്തിന്റെ വികസനത്തിന് വേണ്ടി ബി.ജെ.പി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു എക്സ് പോസ്റ്റിൽ കേരളത്തിൽ ബി.ജെ.പിക്കും എൻ.ഡി.എക്കും വോട്ട് ചെയ്തവർക്ക് നന്ദി അറിയിക്കുകയാണെന്നും മോദി കുറിച്ചു. വികസിത കേരളം യാഥാർഥ്യമാക്കുന്നതിന് എൻ.ഡി.എ മാത്രമാണ് ഒരു പോംവഴിയെന്നും മോദി എക്സിൽ കുറിച്ചു.

`ഞാനും ഇവിടുത്തെ വോട്ടറാണ്’, എംഎൽഎ ഓഫീസിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട് എംഎൽഎ ഓഫീസിലാണ് ആഹ്ലാദ പ്രകടനം നടക്കുന്നത്. പാലക്കാട് നഗരസഭയിലെ മൂന്ന് വാർഡുകളിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളാണ് രാഹുലിനൊപ്പം എംഎൽഎ ഓഫീസിലുള്ളത്.







