തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗിൻ്റെ തേരോട്ടം. ആകെ
യുള്ള ഇരുപത്തി നാല് സീറ്റിൽ, മത്സരിച്ച പതിനാലു സീറ്റിലും വൻ ഭൂരിപക്ഷ ത്തോടെ മുസ്ലിം ലീഗ് വിജയിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ വെള്ള മുണ്ടയും, തരുവണയും മുസ്ലിം ലീഗ് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് മുഫീദ തസ്‌നി തരുവണ ജില്ലാ ഡിവി ഷണിലും (5710), വനിതാ ലീഗ് ജില്ലാ സെക്രട്ടറി സെൽമ മോയി (2219) വെള്ള മുണ്ട ജില്ലാ ഡിവിഷനിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ കട്ടയാട് ഡിവിഷനിൽ നിന്നും മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്ദീൻ ഹാജിയും(2629), തരുവണ ബ്ലോക്ക് ഡിവിഷനിൽ നിന്നും വനിതാ ലീഗ് മണ്ഡലം സെക്രട്ടറി ആസ്യ മൊയ്‌ദുവും (1112)വൻ ഭൂരി പക്ഷത്തോടെ വിജയിച്ചു. അങ്ങനെ കഴിഞ്ഞ പ്രാവശ്യം കൈവിട്ടു പോയ വെള്ളമുണ്ട പഞ്ചായത്തിൽ മുസ്ലിം ലീഗ് മത്സരിച്ച വാർഡ്,ബ്ലോക്ക്,ജില്ലാ ഡിവി ഷനുകളിൽ മുഴുവൻ സീറ്റിലും വിജയിച്ച ലീഗ് ഒരു തേരോട്ടം തന്നെ നടത്തി യിരിക്കുകയാണ്.

യുഡിഎഫിന് ഉജ്വലവിജയം നൽകിയ ജനങ്ങൾക്ക് നന്ദി തെരഞ്ഞെടുപ്പ് ഫലം കൊള്ള സംഘത്തിന് സംരക്ഷണ കവച മൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ ജനവിധിയെന്ന് നേതാക്കൾ
കൽപ്പറ്റ: യുഡിഎഫിന് തിളക്കമാർന്ന വിജയം സമ്മാനിച്ച മുഴുവൻ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നേതാക്കൾ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എൽഡിഎഫിന്റെ ജന ദ്രോഹനയങ്ങൾക്കെതിരായ ശക്തമായ വിധിയെഴുത്താണ് സംസ്ഥാന ത്തും ജില്ലയിലുമുണ്ടായത്. ജില്ലാപഞ്ചായത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ







