മേപ്പാടി: ആത്മീയ ചികിൽസ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച്
യുവതിയെ ബലാൽസംഘം ചെയ്‌ത കേസിൽ നിരവധി കേസുകളിൽ പ്രതിയായ മധ്യവയസ്കൻ അറസ്റ്റിൽ. കട്ടിപ്പാറ, ചെന്നിയാർമണ്ണിൽ വീട്, അബ്ദുറഹിമാൻ (51) നെയാണ് മേപ്പാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ. ആർ. റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ, ആലക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്. ഒക്ടോബർ എട്ടിനാണ് ഇയാൾ യുവതിയെ കോട്ടപ്പടിയിലെ ഹോം സ്‌റ്റെയിൽ എത്തിച്ചു ബലാൽ സംഘം ചെയ്യുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷ ണിപ്പെടുത്തുകയും ചെയ്‌തത്. തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്റ്റേഷ നുകളിലും സൌത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും അനധികൃതമായി ആയുധം കൈവശം വെക്കൽ, സാമ്പത്തിക തട്ടിപ്പ് കേസുകളിലും ആയുധ നിയമം, സ്ഫോടകവസ്തതു നിയമം പ്രകാരമുള്ള കേസുകളിലും കൂടാതെ കർണാടകയിൽ സാമ്പത്തിക തട്ടിപ്പ് കേസിലും ഉൾപ്പെട്ടയാളാണ്.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







