പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും പഠന പ്രവർത്തനങ്ങളിൽ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനുമായി കരിയർ ഗൈഡൻസ് സെൽ നടത്തുന്ന ടാലന്റ് നർച്ചർ പ്രോഗ്രാംഎച്ച്. എസ്.എസ് പടിഞ്ഞാറത്തറയിൽ വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കമല രാമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി. എസ്. സുധീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ പി.ബിജുകുമാർ സ്വാഗതം പറഞ്ഞു. അധ്യാപകനും കരിയർ കോർഡിനേറ്ററുമായ ഷാനു ജേക്കബ് പദ്ധതി വിശദീകരണം നടത്തി. മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ, ഹെഡ് മിസ്ട്രസ് കെ. സീമ തുടങ്ങിയവർ ആശംസ അർപ്പിച്ചു.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,







