ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫിസിയോതെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നിഷ്യന്‍, ആശാവര്‍ക്കര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിപിറ്റി/ എംപിറ്റി യോഗ്യയുള്ളവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും, ഡിപ്ലോമ ഇന്‍ ഫാര്‍മസിയും, യും കെ. എ. പി. സി രജിസ്‌ട്രേഷനുള്ളവര്‍ക്ക് ഫാര്‍മസിസ്റ്റ് തസ്തികയിലേക്കും, ബി.എസ്.സി എം.എല്‍.ടി / ഡി.എം.എല്‍.ടി സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
എസ്. എസ്.എല്‍.സി യോഗ്യതയുള്ള 25 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് ആശാവര്‍ക്കര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം.ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 30 രാവിലെ 10.30 ന് നെന്‍മേനി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 262216

വാഹന ലേലം
ജില്ലാ എക്സൈസ് ഡിവിഷനില്‍ അബ്കാരി കേസുകളില്‍പ്പെട്ട 21 വാഹനങ്ങള്‍ ഫെബ്രുവരി 13ന് രാവിലെ 11ന് കല്‍പ്പറ്റ മുണ്ടേരി ജില്ലാ എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ലേലം ചെയ്യൂം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ






