വൈത്തിരി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം
നടത്തിയ സൂപ്പർ മാർക്കറ്റ് ഉടമയായ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. ചുണ്ടേൽ, കാരികത്ത് വീട്ടിൽ, കെ.എം. അഷ്റഫ്(54)നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 27നാണ് സംഭവം. മിഠായി വാങ്ങാൻ ചുണ്ടേൽ ടൗണിലുള്ള തനിമ സൂപ്പർ മാർക്കറ്റിലെത്തിയ കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







