സമുദായ ശക്തികരണവർഷ ആചരണത്തിന്റെ ഭാഗമായി തരിയോട് ഫൊറോനയിൽ കെസിവൈഎം യുവജന സംഘടനയുടെ നേതൃത്വത്തിൽ നയ രൂപീകരണ യോഗം സംഘടിപ്പിച്ചു. ഫൊറോന വികാരി ഫാ. തോമസ് പ്ലാശനാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവജനങ്ങളുടെ സാമൂഹിക, ആത്മീയ, സംഘടനാ വളർച്ച ലക്ഷ്യമാക്കി വിവിധ പദ്ധതികളും പ്രവർത്തന മാർഗ്ഗങ്ങളും ചർച്ച ചെയ്തു.
യോഗത്തിൽ പങ്കെടുത്ത ഭാരവാഹികളും അംഗങ്ങളും സമുദായത്തിന്റെ സമഗ്ര ശക്തീകരണത്തിന് യുവജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന വർഷത്തിൽ നടപ്പാക്കാനിരിക്കുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, പരിശീലന ക്യാമ്പുകൾ, കരിയർ മാർഗ്ഗനിർദേശ സെമിനാറുകൾ, ആത്മീയ ശുശ്രൂഷകൾ എന്നിവ സംബന്ധിച്ചുള്ള നിർദേശങ്ങളും അവതരിപ്പിച്ചു.ചടങ്ങിൽ മുൻ രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പള്ളിൽ മുഖ്യാഥിതിയായിരുന്നു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







