വയനാട് ചുരം ബൈപാസ് ഡിപിആർ നടപടി ത്വരിതപ്പെടുത്തണം: ആക്ഷൻ കമ്മിറ്റി

കൽപറ്റ: വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദിഷ്ട ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപാസ് റോഡ് നിർമിക്കുന്നതിനുള്ള ഡിപിആർ നടപടികൾ ത്വരിതപ്പെടുത്തണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമിറ്റി യോഗം ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. വയനാട് കോഴിക്കോട് ജില്ലയിലെ ജനപ്രതിനിധികൾ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് കൊല്ലഗൽ ദേശീയപാത കോഴിക്കോട് മലാപറമ്പ് മുതൽ മുത്തങ്ങ വരെ നാലുവരി പാത ആക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുരത്തിൽ ബൈപാസ് നിർമിക്കുന്നത്. ഇതിൻ്റെ ഡിപിആർ തയാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ കഴിഞ്ഞ ഡിസംബറിൽ പൂർത്തിയായങ്കിലും പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല. വയനാട് ചേമ്പർ ഓഫ് കൊമേഴ്‌സ് ഓഫീസിൽ ചേർന്ന യോഗത്തിൽ ആക്ഷൻ കമ്മിറ്റി
ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി.ആർ.ഒ.കുട്ടൻ, റസാഖ് കൽപറ്റ , ജോണി പാറ്റാനി, വി.കെ. മൊയ്തു മുട്ടായി, കെ പി സൈതലവി തളിപ്പുഴ, അലി ബ്രാൻ മാനന്തവാടി, ഇ.ഹൈദ്രു,, അഷ്റഫ് വൈത്തിരി, മോഹൻ ചന്ദ്രഗിരി, ബിജു വാച്ചാലിൽ, സി. സി. തോമസ്, നിസാർ ദിൽവെ, സി.എച്ച്. ഷൈജൽ , പി.കെ സലാം എന്നിവർ സംസാരിച്ചു. .
നിലവിലുള്ള റോഡിന് സമാന്തരമായി ചുരം ഒന്നാം വളവിനുമേലെ ചിപ്പിലിത്തോട് നിന്ന് ആരംഭിച്ച് മരുതിലാവ് വഴി തളിപ്പുഴയിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട വയനാട് ബൈപാസ്. ദേശീയപാത നാലുവരി പാതയായി വികസിപ്പിക്കാനാണ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ബത്തേരി, മീനങ്ങാടി, താമരശ്ശേരി, കൊടുവള്ളി എന്നിവടങ്ങളിലും ബൈപാസ് നിർമിച്ച് കോഴിക്കോട് മലാപറമ്പ് മുതൽ മുത്തങ്ങ വരെ ഒറ്റ റീച്ചായി ഡിപിആർ തയാറാക്കാനാണ് ടെൻഡർ നൽകിയിരുന്നത്. ഹരിയാന ആസ്ഥാനമായി നപ്രവർത്തിക്കുന്ന സിവിൽ മന്ത്ര ഇൻഫ്രാകോൺ കൺസൾട്ടൻസിയാണ് രണ്ടര കോടി രൂപക്ക് ഡിപിആർ ടെൻഡർ എടുത്തിരിക്കുന്നത്.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.