ജില്ലയില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേള ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 13 ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി ഗവ എന്‍ജിനീയറിങ് കോളെജില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. മേളയില്‍ അറുപതിനായിരത്തിലേറെ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. അശോക് ലെയ്‌ലാന്‍ഡ്, വാട്‌സണ്‍ എനര്‍ജി, ഭീംലാബ്സ്, ടി.വി എസ് തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളിലേക്കും ഓസ്ട്രിയ, യു.എ.ഇ, ഖത്തര്‍, ജര്‍മനി, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ മേഖലകളിലേക്ക് തൊഴിലവസരങ്ങള്‍ മേളയില്‍ ലഭ്യമാക്കും. പത്ത് മുതല്‍ ബിരുദം യോഗ്യതയുള്ളവര്‍ക്കായി വ്യത്യസ്ത തൊഴില്‍ സാധ്യതകള്‍ മേളയില്‍ ഉണ്ടായിരിക്കും. മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കണം.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം
ജില്ലയിൽ ഇതുവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തതും 18 വയസ്സ് പൂർത്തിയായതുമായ ഭിന്നശേഷിക്കാർ മാർച്ച് ആറിനകം വോട്ടർ പട്ടികയിൽ പേര് ചേർത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. പേര് ചേർക്കുന്നതിനായി ബന്ധപ്പെട്ട ബൂത്ത് ലെവൽ







