കൽപ്പറ്റ: യുദ്ധത്തിനെതിരെ ലോക മന:സാക്ഷി ഉണരുക എന്ന സന്ദേശവുമായി പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കാക്കവയൽ ജവാൻ സ്മൃതിയിൽ യുദ്ധവിരുദ്ധ സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു. മുൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ എൻഡി അപ്പച്ചൻ മൺചിരാത് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സജി മണ്ടലത്തിൽ അധ്യക്ഷത വഹിച്ചു. പി.ഇ ഷംസുദ്ദീൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പി. സി. അസൈനാർ, പി.വി. ആൻ്റണി, പത്മനാഭൻ, നിഷിദ് ചാഴിക്കാടൻ , ബ്ലോക്ക് പഞ്ചായത്തംഗം ഉഷ വാഴവറ്റ, സിദ്ദീഖ് ഓണാട്ട്,പി. കൃഷ്ണൻ,ജോഷി.കെ,ഷാഹുൽ കാര്യം പാടി, കുഞ്ഞമ്മദ്,ജെയിംസ് മരിയാലയിൽ,അഖിൽ കെ , സുദീഷ് പരിയാരം, ഷാജു കീഴച്ചേരി,സാജൻ കാക്കവയൽ, ഉമ്മർ പൂപറ്റ,രാജൻ കാക്കവയൽ എന്നിവർ സംസാരിച്ചു.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.
തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ







