ഇന്തോനേഷ്യ:
ഇന്തോനേഷ്യയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നു. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ മുൻനിർത്തി കൊണ്ടുവന്ന പുതിയ നിയമത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഇന്തോനേഷ്യൻ ഗവൺമെന്റ് പുറത്തുവിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് 16 വയസ് വരെ പ്രായക്കാർ ഉപയോഗിക്കുന്നത് വിലക്കിയത്. പുതിയ നിയമം അനുസരിച്ച് 16 വയസുവരെ പ്രായക്കാർക്ക് യൂട്യൂബ്, ടിക്‌ടോക്, ഫേസ്‌ബുക്ക് , ഇൻസ്റ്റാഗ്രാം , എക്സ് , ത്രെഡ്‌സ് , ബിഗോ ലൈവ് , റോബ്ലോക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനാവില്ല. ഈ വരുന്ന മാർച്ച് 28 മുതൽ ഈ നിയമം ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







