എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിന് കൽപ്പറ്റ എൻഎംഎസ് എം ഗവ. കോളേജിൽ തുടക്കമായി. ജില്ലാ പ്രസിഡൻ്റ് എംഎസ് ആദർശ് പതാക ഉയർത്തിയതോടെ രണ്ടുദിവസങ്ങളിലായി നടത്തുന്ന സമ്മേളന നടപടിക്കാണ് ഇന്നലെ തുടക്കമായത്.അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം സജി പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്‌തു. സി മിഥിലജ രക്തസാക്ഷി പ്രമേയവും ഷാർലറ്റ് എസ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം എസ് ആദർശ്, മുഹമ്മദ് ഷിബിലി, സി മിഥിലജ, നന്ദനമോൾ, അമൽ ശിവാനന്ദൻ എന്നിവരട ങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







