കോറോം അക്ഷര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കോറോം ടൗണിൽ യുദ്ധവിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. ഗ്രന്ഥശാല ബാലവേദി, വനിതാ വേദി പ്രവർത്തകർ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. സുലൈമാൻ അമാനി യുദ്ധ വിരുദ്ധ സന്ദേശം നൽകി. ഗ്രന്ഥശാല സെക്രട്ടറി മുരളീധരൻ എൻ. സ്വാഗതം പറഞ്ഞു. ലൈബ്രറിയൻ യൂസഫ്. കെ.ടി. നന്ദിയും പറഞ്ഞു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







