മാനന്തവാടി:ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്നതിന്റെ മാനന്തവാടി ബ്ലോക്ക്തല വിതരണോത്ഘാടനം ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് 12മണിക്ക് മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ വെച്ച് മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിക്കും. ക്ഷീരവികസന വകുപ്പ് ജില്ലാ മേധാവി കെ എം ഷൈജി ,മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി.ടി. ബിജു എന്നിവര്‍ചടങ്ങില്‍ പങ്കെടുക്കും.

സെന്‍സസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു.
ദേശീയ സെന്‍സസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ഓരോ നടപടികളും ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും







