മേപ്പാടി:വയനാട്ടിലുള്ള സിആര്‍പിഎഫ് ജവാന്മാരുടെ സംഘടനയായ വയനാട് സിആര്‍പിഎഫ് വാരിയേഴ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 74 മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ചു പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച വി.വി വസന്തകുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മേപ്പാടി പഞ്ചായത്തില്‍ തൃക്കൈപ്പറ്റയില്‍കോവിഡ് 19 ന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നടത്തിയ പരിപാടിയില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന സേവനത്തിലിരിക്കുന്നവരും വിരമിച്ചവരുമായ ജവാന്മാര്‍ പങ്കെടുത്തു. തദവസരത്തില്‍ വസന്തകുമാറിന്റെ ഭാര്യ ഷീനയും മക്കളും അടുത്ത ബന്ധു മിത്രാദികളും പങ്കെടുത്തു.പരിപാടിക്ക് റിട്ട.അസി.കമാന്‍ഡന്റ് ഹരിദാസ് കാര്യമ്പാടി നേതൃത്വം നല്‍കി.പരിപാടിയോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിന്റെ 4 ഭാഗത്തും സുഗന്ധ പുഷ്പ ചെടികളും നട്ടു പിടിപ്പിച്ചു.

ഒരവസരം കൂടി, മുൻഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ ഒരവസരം കൂടി നല്‍കി സംസ്ഥാന സർക്കാർ.അക്ഷയാ സെന്ററുകള്‍ മഖേന ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി. നേരത്തെ ഒക്ടോബർ