ന്യൂഡൽഹി : പഴയ സീരീസ് കറൻസി നോട്ടുകൾ 2021 മാർച്ച് മുതൽ അസാധുവാകുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് റിസർവ് ബാങ്ക് രംഗത്ത്. 5 രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകൾ പിൻവലിക്കുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണെന്നാണ് റിസർവ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
With regard to reports in certain sections of media on withdrawal of old series of ?100, ?10 & ?5 banknotes from circulation in near future, it is clarified that such reports are incorrect.
2016ലാണ് 1000 രൂപ നോട്ടുകളും 500 രൂപ നോട്ടുകളും സർക്കാർ അസാധുവാക്കിയത്. എന്നാൽ അഞ്ച് രൂപ, 10 രൂപ, 100 രൂപ നോട്ടുകൾ പിൻവലിച്ചിരുന്നില്ല. 2018 ൽ 10 രൂപയുടെയും 50 രൂപയുടെയും 200 രൂപയുടെയും പുതിയ കറൻസികൾ ആർബിഐ പുറത്തിറക്കിയിരുന്നു. പിന്നീട് 2019ൽ 100 ന്റെ പുതിയ നോട്ടും ഇറക്കിയിരുന്നു.








