ചെര്‍പ്പുളശ്ശേരി: ആദ്യ പ്രസവത്തില്‍ തന്നെ നാല് കണ്‍മണികളെ ലഭിച്ച സന്തോഷത്തിലാണ് യുവ ദമ്പതികള്‍. ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫ- മുബീന ദമ്പതികള്‍ക്കാണ് ആദ്യ പ്രസവത്തില്‍ തന്നെ നാല് ആണ്‍മക്കള്‍ ജനിച്ചത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുല്‍ വഹാബാണ് ജനുവരി 16ന് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. മുബീനയുടെ ഗര്‍ഭാവസ്ഥയുടെ തുടക്കം മുതല്‍ തന്നെ നാല് കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍ ദമ്പതികളെ അറിയിച്ചിരുന്നു. 1100 ഗ്രാം മുതല്‍ 1600 ഗ്രാം വരെ തൂക്കമുള്ള കുഞ്ഞുങ്ങളെ നവജീത ശിശുരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചീഫ് കണ്‍സല്‍ട്ടന്റ് നിയോനാറ്റോളജിസ്റ്റ് ഡോ.ജയചന്ദ്രന്റെയും സഹ ഡോക്ടര്‍മാരുടെയും പരിചരണത്തിലാണ് ഇപ്പോള്‍. കുഞ്ഞുങ്ങള്‍ക്ക് അയാന്‍ ആദം, അസാന്‍ ആദം, ഐസിന്‍ ആദം,അസ്വിൻ എന്നീ പേരുകളും നല്‍കി.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







