സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 36,600 രൂപ ആയി. 4575 രൂപയാണ് ഗ്രാമിന്റെ വില.
യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്തിടയൊന്നും പ്രധാനപ്രഖ്യാനങ്ങള്‍ നടത്തിയേക്കില്ലെന്ന വിലയിരുത്തലാണ് സ്വര്‍ണവിലയെ ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.3ശതമാനം ഇടിഞ്ഞ് 1,845.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.








