ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേര്‍ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി.








