പൊതുവിദ്യാലയങ്ങളില്‍ മാറ്റത്തിന്റെ മണിമുഴക്കം

ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ നാല് വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥികളുടെ എണ്ണം പത്തിരട്ടിയോളം വര്‍ധിച്ചു. അണ്‍ എയിഡഡ് സ്ഥാപനങ്ങളുമായുള്ള താരതമ്യത്തില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയ നാല് അധ്യയന വര്‍ഷങ്ങളാണ് പിന്നിടുന്നത്. 2016 മുല്‍ 2020 വരെ 34935 വിദ്യാര്‍ത്ഥികളാണ് പൊതു വിദ്യാലയത്തില്‍ ഒന്നാം തരത്തില്‍ പ്രവേശനം നേടിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രം 17947 കുട്ടികള്‍ പ്രവേശനം നേടി. എയിഡഡ് വിദ്യാലയങ്ങളില്‍ 16988 കുട്ടികളാണ് എത്തിയത്. ഇതേ സാഹചര്യത്തില്‍ അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ 3493 കുട്ടികള്‍ മാത്രമാണ് നാല് വര്‍ഷക്കാലയളവില്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം തേടിയത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിച്ചതോടെയാണ് കുട്ടികളുടെ ഒഴുക്ക് തുടങ്ങിയത്. 2016-17 അധ്യയന വര്‍ഷം 4331 കുട്ടികളാണ് സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവേശനം നേടിയതെങ്കില്‍ 2019-20 വര്‍ഷത്തില്‍ 4598 കുട്ടികള്‍ പ്രവേശനം നേടി. മികവുറ്റ ക്ലാസ്സ് മുറികളും പഠനാന്തരീക്ഷവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പൊതു വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിച്ചു. മറ്റ് ക്ലാസ്സുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ വര്‍ധനവുണ്ട്. നാലാം തരത്തിലും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും ഉള്‍പ്പടെ പതിനായിരത്തിലധികം കുട്ടികള്‍ നാല് വര്‍ഷത്തിനുള്ളില്‍ പ്രവേശനം നേടിയിട്ടുണ്ട്.

ഇവിടെ എല്ലാം ഹൈടെക്കാണ്

കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഹൈടെക് ജില്ലയായി വയനാട് മാറി. ജില്ലയിലെ 418 വിദ്യാലയങ്ങളാണ് അത്യാധുനിക ലാബുകളോടെ ഹൈടെക് പദവിയില്‍ എത്തിയത്. പ്രാഥമികതലം മുതല്‍ ഉന്നതപഠനം വരെയുള്ള വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ സൗകര്യങ്ങളാണ് ജില്ലയിലേക്ക് ചുരം കയറിയെത്തിയത്. സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, കളിമൈതാനങ്ങള്‍, ശുചിമുറികള്‍ എന്നിങ്ങനെ ഉന്നത നിലവാരത്തിലേക്ക് ഉയരുകയാണ് പൊതു പാഠശാലകള്‍. സമ്പൂര്‍ണ്ണ ഹൈടെക് ജില്ലയായി വയനാട് മാറി. 418 വിദ്യാലയങ്ങളിലാണ് ഹൈടെക് ക്ലാസ്സ് മുറികള്‍ ഒരുക്കിയത്. 11,568 ഐ.ടി.ഉപകരണങ്ങള്‍ സജ്ജമായി. മികവിന്റെ കേന്ദങ്ങളായി നാല് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തു. 74 കോടി രൂപ ചെലവില്‍ ആധുനിക കെട്ടിടങ്ങള്‍ ഒരുങ്ങി. ജില്ലയിലെ 17 വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ട. 316 വിദ്യാലയങ്ങളില്‍ ഹൈസ്പീഡ് േ്രബാഡ്ബാന്‍ഡ് കണക്ഷന്‍ ലഭ്യമാക്കി. 74 ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബുകള്‍ 4161 അംഗങ്ങളുമായി മുന്നേറുന്നു. 4996 അധ്യാപകര്‍ക്ക് പ്രത്യേക ഐ.ടി. പരിശീലനം നല്‍കി.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും

നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ

വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവം – ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ : 2025 നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട

ഗതാഗത നിയന്ത്രണം

അമ്പായത്തോട് – പാൽചുരം റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 13 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ നിടുംപൊയിൽ ചുരം വഴി കടന്നുപോകണം Facebook

തീവ്രവോട്ടർ പട്ടിക പരിഷ്കരണം: ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ

സി.ബി.എസ്.ഇ ജില്ലാ ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് : വിജയികളെ അനുമോദിച്ചു

സുൽത്താൻ ബത്തേരി : മാനന്തവാടിയിൽ നടന്ന വയനാട് ജില്ല സി.ബി.എസ്.ഇ സ്കൂൾസ് ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ സെക്കന്ററി സ്കൂൾ വിഭാഗത്തിൽ 212 പോയിന്റുകളോടെ ഒന്നാമതെത്തിയ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം അംഗങ്ങളെ

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.