അമ്പലവയൽ ആയിരംകൊല്ലി ക്വാറി കുളത്തിൽ അകപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആയിരംകൊല്ലി സ്വദേശി കൊല്ലപറമ്പിൽ സൈനുദ്ദീൻ്റെ മകൻ ഷാനിബ്(20) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ വിവരമറിയച്ചതിൻ്റെ അടിസ്ഥാനത്തിൽ നാട്ടുകാരും പൊലിസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







