കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയ സ്റ്റാന്‍ഡ് മുതല്‍ പഴയസ്റ്റാന്‍ഡ് വരെയും, എന്‍.എം.ഡി.സി പരിസരം, തുര്‍ക്കി എന്നീ പ്രദേശങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ 7 മുതല്‍ ഉച്ചക്ക് 1 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോതിരോട്ടുകുന്ന്, കാരച്ചാല്‍ ഭാഗങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ 9 മുതല്‍ വൈകു. 6 വരെ എന്നീ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോറോം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ 12-ാം മൈൽ, പെരുംചേരി മല മക്കിയാട്, ചീപ്പാട്, ഞാറലോഡ് എന്നീ പ്രദേശങ്ങളിൽ എച്ച്.ടി ടെച്ചിങ് വർക്ക് നടക്കുന്നതിനാൽ നാളെ (തിങ്കൾ) രാവിലെ 8.30 മുതൽ 5 വരെ പൂർണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.








